Kodanchery

പി.ടി.എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സംഗമം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു.
2026-27 അധ്യയന വർഷത്തേക്കുള്ള പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പി ടി എ പ്രസിഡന്റായി സിബി ഫ്രാൻസിസ്, വൈസ് പ്രസിഡന്റായി ബിബിൻ ടോം, എം പി ടി എ പ്രസിഡന്റായി ആയി ടിനുമോൾ പി ടി, വൈസ് പ്രസിഡന്റായി മഞ്ജുഷ ടോം എന്നിവരെ തെരഞ്ഞെടുത്തു.

തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഷൈജു ഏലിയാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ കെ. ഹസീന ഷിഗല്ല ബോധവൽകരണ ക്ലാസ്സ്‌ നൽകി.
പ്രധാനധ്യാപിക ജിസ്ന ജോസ് , പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സി. പി സാജിദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button