Thiruvambady

പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനവും ഓണാഘോഷവും നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ മണ്ഡലം സമ്മേളനവും ഓണാഘോഷവും നടത്തി. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ പുത്തൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം പ്രസിഡന്റ് ടി.ടി. റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി നടത്തിയ കലാ-കായിക മത്സരങ്ങളിൽ സമ്മാനാർഹരായ എ.എം. ബിന്ദുകുമാരി, കെ.ടി. ത്രേസ്യ, കെ.ഐ. ലെയ്‌സമ്മ എന്നിവർക്ക് എം.എൽ.എ സി.കെ. കാസിം ഉപഹാരങ്ങൾ നൽകി.

വിവിധ ഓണക്കാല പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സമ്മേളനത്തിൽ പുതിയ വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളായി ഡോ. പി.എ. മത്തായി (പ്രസിഡന്റ്), സിബി കുര്യാക്കോസ് (സെക്രട്ടറി), ജോളി ജോസഫ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button