Kodiyathur

അൽമദ്രസ്സത്തുൽ ഇസ്ലാമിയ്യ, കൊടിയത്തൂർ – വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റു

കൊടിയത്തൂർ: അൽ മദ്രസ്സത്തുൽ ഇസ്ലാമിയ 2026 – 27 വർഷത്തെ യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായ പരിപാടികളോടെ മദ്രസ്സ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടികൾ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ [D1FA] പ്രസിഡണ്ട് എൻ.കെ ഷമീർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികളിൽ നേതൃത്വപാടവവും കലാ കായിക സാമുഹിക ബോധവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ മദ്രസ്സ സദർ മുദരിസ്സ്, മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നിസ് താർ കിഴ് പറമ്പ്, പി.വി അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.സി ഇബ്രാഹിം സ്വാഗതവും ശാക്കിർ പാലിയിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button