Kodiyathur

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മെക് 7 സെന്റർ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ ട്രെയിനർ ജാഫർ സാദിഖ് സ്വാഗതം പറഞ്ഞു. വളത്തിൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ വ്യാപാരി വ്യവസായി പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഷബീർ എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജുമൈല എം.പി, സലാം മാസ്റ്റർ പുളയക്കോട്, ഫാത്തിമ ടീച്ചർ, ഗഫൂർ മാസ്റ്റർ സി.ടി, എം.എ സലീന, പി എം റഷീദ്, സി.പി അസീസ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ഹസ്ന ജാസ്മിൻന്റെ നന്ദിയോട് കൂടി മധുര പായസം കുടിച്ച് മെക് 7 സ്വാതന്ത്ര്യദിന പരിപാടി അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button