Mukkam

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനക്ക് ഭാരവാഹികളായി

മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റായി ഇ.പി മുഹമ്മദ് അബ്ദുറഹ്മാനെയും ജനറൽ സെക്രട്ടറിയായി ഒ ശരീഫുദ്ദീനെയും ട്രഷററായി ടി അബ്ദുസലാം (ബാവ)നെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റുമാരായി അഡ്വ. ഉമർ പുതിയോട്ടിൽ, കെ.പി വേലായുധൻ, പി.ടി യൂനുസ്, ടി ശാഹിർ, ഇ മർവ എന്നിവരെയും സെക്രട്ടറിമാരായി ഇ.പി മഹ്റുന്നീസ അൻവർ, യു.കെ അബ്ദുസ്സലാം, ഒ. മുജാഹിദ്, മുഹമ്മദ് മോഡ, മിൻഹാജ എന്നിവരെയും തെരഞ്ഞെടുത്തു.

നിർവാഹക സമിതി യോഗത്തിൽ ഇ.പി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു. അബൂബക്കർ പുതുക്കുടി, അഡ്വ. ഉമർ പുതിയോട്ടിൽ, സി ശുക്കൂർ മാസ്റ്റർ കൂളിമാട്, അബ്ദുല്ല എം.കെ, ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button