Mukkam

പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സമൂചിതമായി ആഘോഷിച്ചു

മുക്കം :താഴക്കോട് ജി എൽ പി സ്കൂൾ പൈതൃക വിദ്യാലയം 2026 -27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സമൂചിതമായി ആഘോഷിച്ചു. . താഴക്കോട് വികസന സമിതി വൈസ് ചെയർമാൻ യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷജീഷ് വായലത്ത് പ്രവേശനോത്സവും പുതിയതായി തുടങ്ങിയ പ്രിപ്രൈമറി- കിഡ്സ് ഹെവൻ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ വിദഗ്ദ്ധൻ എ വി.സുധാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വികസന സമിതിയംഗങ്ങളായ സന്തോഷ് പെരളിയിൽ, വി സി മോഹനൻ , കെ എം മോഹനൻ പ്രകാശൻ T എന്നിവർ ആശംസക ളർപ്പിച്ചു. കൈരളി പട്ടുറുമാൽ ഫെയിം ഹെൻ്റിയ ബി സ്റ്റാലിനും പുതിയ പ്രി-പ്രൈമറി കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. H. M ഇൻ ചാർജ് മീന ജോസഫ് സ്വാഗതവും പിടിഎ പ്രസിഡണ്ട് പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

തിരുവമ്പാടി നിയോജകമണ്ഡലംഎം.എൽ എ യായ സി.കെ കാസിമിൻ്റെ സ്‌നേഹ സമ്മാന വിതരണം യൂനുസ് മാസ്റ്ററും മുൻസിപ്പാലിറ്റിയുടെ സ്‌നേഹസമ്മാനം ഷജീഷ് വായലത്തുംപ്രതിഭ ഗ്രന്ഥാലയത്തിൻ്റെ വക സ്‌നേഹ സമ്മാനം എ.വി സുധാകരൻ മാസ്റ്ററും നിർവഹിച്ചു.പായസവും മധുര പലഹാര വിതരണവും കരുണ ചാരിറ്റബിൾ ട്രസ്റ്റ് വക കിറ്റ് വിതരണവും നടന്നു. അധ്യാപകരായ സലോമി പി.പി അമീന കെ.ടി , മുന ആർ കെ , സുമ റിനൂപ് ,ബിജു എ വി, ആയിഷ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button