Anakkampoyil

മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ആനക്കാംപൊയിൽ: മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ സ്വർണ്ണലതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആനക്കാംപൊയിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജു ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസും നടത്തി.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ എഡിസനും അനഘയും ചേർന്ന് പെൻ ബോക്സ് ഉദ്ഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ദൃശ്യനൃത്തവും ശ്രദ്ധേയമായി.

ബാലജന സഖ്യത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിന ക്വിസും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിക്കാട്ടി. സ്കൂൾ ലീഡർ എഡവിൻ ജോസഫിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശുചിത്വ പ്രതിജ്ഞയും ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button