Mukkam

പരീക്ഷണവും നിരീക്ഷണവുമായി ശാസ്ത്ര വിസ്മയം

മുക്കം :കൂളിമാട് ശാസ്ത്ര പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കൊണ്ട് പഠിതാക്കളെ ആശ്ചര്യപ്പെടുത്തുകയും ചിന്തകളെയും ശേഷികളെയും തട്ടിയുണർത്തുകയും ചെയ്ത ശാസ്ത്ര വിസ്മയം പുതിയ അനുഭമായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ എ. സുരേന്ദ്രൻ ചെത്തു കടവ്, നാസർ മാസ്റ്റർ മുക്കം എന്നിവർ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും ജാലവിദ്യയും അവതരിപ്പിച്ചു.

കൂളിമാട് മദ്രസഹാളിൽ നടന്ന ചടങ്ങിൽ ഓർബിറ്റ് അക്കാഡമി സംഘടിപ്പിച്ച പരിപാടിയിൽ കോർഡിനേറ്റർ സി.പി അബ്ദുൽ മുനീർ മാസ്റ്റർ അധ്യക്ഷനായി.എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. മജീദ് കൂളിമാട്, മുഹമ്മദ് റബീഹ്, ഹയ ഹനാൻ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button