Mukkam

മുക്കത്ത് ഉത്പന്ന നിർമാണ-വിപണന സംരംഭം ഉദ്ഘാടനം ചെയ്തു

മുക്കം : പഠനത്തോടൊപ്പം ഇലക്‌ട്രിക്, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു വിപണനം ചെയ്യുന്ന സംരംഭത്തിന് മുക്കം എം.എം.ഒ. ഐ.ടി.ഐയിൽ തുടക്കമായി. എലിക് മോ-ഏൺ വൈൽ യൂ ലേൺ എന്ന പേരിൽ ആരംഭിച്ച സംരംഭം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. ശോഭേഷ് അധ്യക്ഷനായി. മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി പ്രൊഡക്ട്‌ ലോഞ്ചിങ് നടത്തി. വിദ്യാർഥികൾ നിർമിച്ച മിക്സികൾ അഞ്ചുകുടുംബങ്ങൾക്ക് സൗജന്യമായി മുസ്ലിം ഓർഫനേജ് സി.ഇ.ഒ. വി. അബ്ദുള്ളക്കോയ ഹാജി വിതരണംചെയ്തു.

പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഒയിസ്ക ഇന്റർനാഷണൽ മുക്കം ചാപ്റ്റർ ഭാരവാഹികളായ ഉസൈൻ ഗ്രീൻ ഗാർഡൻ, ബേബി ഐസക്, ജി.എൻ. ആസാദ് എന്നിവർ ചടങ്ങിൽ വൃക്ഷത്തൈകൾ കോളേജ് അധികൃതർക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി ഇലക്ട്രീഷ്യൻ, ഇലക്‌ട്രോണിക്സ്, മെക്കാനിക് ട്രേഡുകളിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുക്കുന്ന മിക്സി, ഫാൻ, ഇൻവെർട്ടർ, ട്രാൻസ്‌ഫോർമർ, എൽ.ഇ.ഡി. ബൾബുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനവും തുടങ്ങി. ഓർഫനേജ് പ്രസിഡന്റ്‌ വി. അബ്ദുറഹ്മാൻ ഹാജി, എ.പി. മുരളീധരൻ, ഐ.ടി.ഐ. ചെയർമാൻ വീരാൻകുട്ടി, നിഷാബ് മുല്ലോളി, പ്രോജക്ട് കൺവീനർ എസ്. സജി, പി. അജിഷ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button