Mukkam

ഇന്ധന വിലവർദ്ധനവ് പിൻവലിക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി

മുക്കം : പാചകവാതകത്തിന്റെയും, പെട്രോളിന്റെയും, ഡീസലിന്റെയും വില അടിക്കടി ഉയർത്തുന്നത് മൂലം ചെറുകിട വ്യാപാര മേഖലയും, പ്രത്യേകിച്ച് ഹോട്ടൽ വ്യവസായവും വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന്ചെറുകുട വ്യാപാരികളുടെയും പതിനായിരക്കണക്കിന് തൊഴിലാളികളുടെയും ഉപജീവനമാർഗമായ ഹോട്ടലുകൾ പലതും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആയതിനാൽ അടിയന്തിരമായി ഇന്ധന വില വർധന പിൻവലിക്കുവാൻ ആവശ്യമായ കാര്യക്ഷമമായ ഇടപെടലുകൾ ഇരു സർക്കാരുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെരുമ്പടപ്പ് വ്യാപാര ഭവനിൽ വച്ച് നടന്ന വാർഷിക പൊതുയോഗം ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു.2026/28 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പ് മണ്ഡലം പ്രസിഡന്റ് പി പ്രേമൻ വരണാധികാരിയായിരുന്നു.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രെഷറർ പി കെ റഷീദ്, എകെ ലത്തീഫ്, എം ടി അസ്‌ലം,ഷിജി അഗസ്റ്റിൻ, പ്രമോദ് സി, സുരേഷ് കുമാർ, മത്തായി മൈക്കിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസഫ് പൈമ്പിള്ളി (പ്രസിഡന്റ്) ഷിജി അഗസ്റ്റിൻ, പ്രമോദ് സി ( വൈസ് പ്രസിഡണ്ട്മാർ ) ടി കെ സുബ്രഹ്മണ്യൻ (ജനറൽ സെക്രട്ടറി) ലത്തീഫ് എ കെ, സുരേഷ് കുമാർ (സെക്രട്ടറിമാർ) പി കെ റഷീദ് (ട്രഷറർ ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button