Kodiyathur

കൊടിയത്തൂർ കനത്തമഴയിൽ വീട് പൂർണമായും തകർന്നു

കൊടിയത്തൂർ : കനത്തമഴയിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ 98-കാരി ചക്കിക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. അപകടം നടക്കുന്ന സമയത്ത് ചക്കിക്കുട്ടി വീട്ടിൽ ഇല്ലാതിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് വീട് പൂർണമായും നിലംപൊത്തിയത്. വർഷങ്ങളോളം പഴക്കമുള്ള വീടാണ് കനത്തമഴയിൽ തകർന്നുവീണത്. വീട്ടുപകരണങ്ങളും മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് നശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button