Kodiyathur

മധുരമീ വായനയ്ക്ക് തുടക്കമായി

കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിൽ വായനദിനാ ചരണത്തിൻ്റെ ഭാഗമായിഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വായന പരിപോഷണ പരിപാടിയ്ക്ക തുടക്കം കുറിച്ചു.
പ്രശ്നോത്തരി മത്സരം, ചുമർപത്രിക, പ്രഭാഷണം, വീട്ടക വായന, കഥ ഗതിമാറ്റൽ, വായനച്ചന്ത, ഇ.ബുക്ക് വായന പരിശീലനം, അയലത്തേക്കൊരു പുസ്തകം, ലൈബ്രറി സന്ദർശനം, ഉത്തരമല്ല ചോദ്യങ്ങൾ, കവി, കഥാകൃത്ത് പരിചയം, തുടങ്ങിയ പഠന പ്രവർത്തനങ്ങളിലൂടെ പുതിയ കാലത്തിൽ നിന്ന് വായനയെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് വിദ്യാലയത്തിൽ നടത്തുന്നത്. ഇതിൻ്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ നിർവ്വഹിച്ചു.

മെംബർ ടി.പി ഷറഫുദ്ദിൻ അഭിവാദ്യ പ്രസംഗം നടത്തി. പി.സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും തസ്ലീന മിസ് നന്ദിയും പറഞ്ഞു.
അധ്യാപകരായ ഹഫ്സത്ത് മിസ്, ഷീന മിസ്, സജ്ന മിസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button