Mukkam

ഹരിതകർമസേനയ്ക്ക് മഴക്കോട്ട് നൽകി

മുക്കം : മുക്കം നഗരസഭയിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ഹരിതകർമസേനാംഗങ്ങൾക്ക് മഴക്കോട്ട് നൽകി വ്യാപാരികൾ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴക്കോട്ട് വിതരണംചെയ്തത്.

നഗരസഭ പരിസരത്ത് നടന്ന പരിപാടിയിൽ കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡൻറ് പി. അലി അക്ബർ മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നിക്ക് മഴക്കോട്ട് നൽകി ഉദ്ഘാടനംചെയ്തു.

ജില്ലാ വൈസ് പ്രസിഡൻറ് റഫീഖ് മാളിക, സംസ്ഥാന കമ്മിറ്റിയംഗം കപ്പിയേടത്ത് ചന്ദ്രൻ, പി.പി. അബ്ദുൽ മജീദ്, വി.പി. അനീസ്, ഹാരിസ് ബാബു, എം.ടി. അസ്‌ലം, കെ.ടി. ഷെരീഫ്, എൻ.കെ. മുഹമ്മദലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് കൗൺസിലർ ജസീല അസീസ്, അഖിൽ ജോക്കി, അഷ്റഫ്, രാജൻ, ബഷീർ ഗോൾഡൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button