Puthuppady

എംഇഎസ് വിദ്യാർത്ഥികളുടെ സ്നേഹസ്പർശം;നക്കിലൻപാട് ഉന്നതിയിലും ആച്ചി ഉന്നതിയിലും പഠനോപകരണങ്ങൾ വിതരണം നടത്തി എംഇഎസ് വിദ്യാർത്ഥികൾ

കൈതപ്പൊയിൽ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ, കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ നക്കിലൻപാട് ഉന്നതി യിലെയും ആച്ചി ഉന്നതി യിലെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായം ഉറപ്പാക്കുകയും പഠനത്തോടുള്ള താൽപര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ നാജിയ വി. കെ.യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നക്കിലൻപാട് ഉന്നതി യിൽ വാർഡ് മെമ്പർ ജംഷീനയും ആച്ചി ഉന്നതിയിൽ വാർഡ് മെമ്പർ സലോമി സലിമും പഠനോപകരണങ്ങൾ വിതരണം നിർവഹിച്ചു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സജ്‍വ കാസിം, ഹാബിസ്, മുഹമ്മദ് മിഷാൽ, ഫഹ്മി ഫാത്തിമ, ഹിന ഫാത്തിമ, ഫാത്തിമ ഹിന, ദിയാന, തൻഹ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളിൽ സാമൂഹിക സേവനബോധവും പങ്കിടലിന്റെയും കരുതലിന്റെയും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button