Kodiyathur

നീറ്റി – ൽ കൊടിയത്തൂരിൻ്റെ അഭിമാന താരമായിമാറിയ റാനിയക്ക് വെൽഫെയർ പാർട്ടിയുടെ ആദരം

കൊടിയത്തൂർ: നീറ്റ് 2026-ൽ തിളക്കമാർന്ന വിജയം കൈവരിച്ച എസ്.പി റാനിയ, കൊടിയത്തൂരിൻ്റെ അഭിമാന താരമായി മാറി. കൊടിയത്തൂർ മാസ് സലൂൺ ഉടമ കൊളായിൽ പൂളക്കൽ ജയഫറിൻ്റെയും ബദറുന്നിസയുടെയും നാലു മക്കളിൽ മുതിർന്നവളാണ് റാനിയ.

നിർധന കുടുംബാഗംമായ റാനിയ പി.ടി.എം.എച്ച്.എസ്. എസിൽ നിന്നും ഫുൾ എപ്ലസ് നേടിയാണ് എസ്.എസ്.എൽ.സി പാസ്സായത്. അരീക്കോട് റെയ്‌സിൻ്റെ മൽസരപ്പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുകയും സ്കോളർഷിപ്പോടെ പ്ളസ് ടു ഫുൾ എപ്ലസ് കരസ്ഥമാക്കുകയും ചെയ്തു.

അധ്യാപികയാകണമെന്ന മോഹം റെയ്‌സിൽ വെച്ച് അവസാനിപ്പിച്ച് കോഴിക്കോട് ഷൈലത്തിൽ നീറ്റ് പരീക്ഷക്ക് പഠിക്കാൻ തയ്യാറാവുകയായിരുന്നു. ദൈവാനുഗ്രഹത്തിൻ്റെയും അധ്യാപകരുടെയും കുടുംബത്തിൻ്റെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയുടെയും എൻ്റെ നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായാണ് എനിക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് റാനിയ പറഞ്ഞു.

വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നൽകിയ ആദരവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രസിഡണ്ട് കെ. അബ്‌ദുല്ല മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സമിതി അംഗം അസ്ലം ചെറുവാടി ഉപഹാര സമർപ്പണം നടത്തി.

ഡോ. ഇ ഹസ്ബുല്ല, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട്, പി.വി അബ്ദുറഹ്‌മാൻ, വി.കെ സത്താർ, ടി.കെ. അഹ്‌മദ് കുട്ടി, പി.പി ബഷീർ മാസ്റ്റർ, പി.വി ആലിക്കുട്ടി, ടി.കെ അമീൻ, മുംതാസ് കൊളായിൽ, വി.കെ സാഹിറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ പ്രേമ ടീച്ചറുടെ ആശംസാ സന്ദേശം സദസ്സിൽ കൈമാറി. റാഹിൽ, റിൻഫ, റിയാൻ എന്നിവർ റാനിയയുടെ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button