Kodiyathur

തെയ്യത്തുംകടവ് വാർഡിൽ കളി ഗ്രൗണ്ട് അനുവദിക്കണം- വെൽഫെയർ പാർട്ടി

കൊടിയത്തൂർ: തെയ്യത്തുംകടവ് വാർഡിലെ യുവാക്കളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആഗ്രഹമാണ് ഒരു ഫുട്ബോൾ മൈതാനമെന്നത്. കൊടിയത്തൂർ പാടത്തൊ തെയ്യത്തുംകടവ് പുഴയോരത്തോ ഇതിന്നായി സ്ഥലം കണ്ടെത്തി യുവജനങ്ങളുടെ ഗ്രൗണ്ടെന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭ വിജയം ആർ എസ് എസ് വംശീയ ഭരണകൂടത്തിനേറ്റ കനത്ത പ്രഹരമാണെന്നും ജനാധിപത്യത്തെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു പിടിക്കാനിത് അവസരമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യൂണിറ്റ് പ്രസിഡൻ്റ് കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി. അബ്ദു മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജാഫർ പുതുക്കുടി, പി.വി നബീൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി റഫീഖ് കുറ്റിയോട്ട് പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി.വി അബ്ദുറഹ്‌മാൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി എസ് സി യുടെ ഹോമിയോപ്പതി ഫാർമസിസ്റ്റ് പരീക്ഷയൽ ഒന്നാം റാങ്കോടെ വിജയം കരസ്ഥമാക്കിയ ബീർമനക്കണ്ടി റഫ റഷീദിനെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡങ് കമ്മറ്റി ചെയർ പേഴ്സൺ ആയിശ ചേലപ്പുറത്തിൻ്റെ ആകസ്മിക വേർപാടിൽ സമ്മേളനം അനുശോചിച്ചു. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് ചേന്ദമംഗല്ലൂർ നേതൃത്വം നൽകി.

ഭാരവാഹികൾ: റഫീഖ് കുറ്റിയോട്ട് – പ്രസിഡണ്ട്, ജാഫർ പുതുക്കുടി, മുംതാസ് കൊളായിൽ- വൈസ് പ്രസിഡണ്ടുമാർ,കെ. അബ്ദുല്ല- സെക്രട്ടറി, പി.പി. അഷ്റഫ്, ലബീബ ടി.കെ- ജോ സെക്രട്ടറിമാർ, പി.വി അബ്‌ദുറഹ്‌മാൻ- ട്രഷറർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button