Kodiyathur

കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസിൽ കുറ്റിക്കുരുമുളക് വിളവെടുപ്പ് നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കുറ്റിക്കുരുമുളക് കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ കാർഷിക അവബോധവും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ക്യാമ്പസിൽ കുറ്റിക്കുരുമുളക് കൃഷി നടത്തിയത്. മികച്ച പരിപാലനത്തിലൂടെ സമൃദ്ധമായ വിളവ് ലഭിച്ചതോടെ നടന്ന വിളവെടുപ്പ് ചടങ്ങ് ശ്രദ്ധേയമായി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ജി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ പി.ടി ഇസ്മായിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, സ്കൗട്ട് മാസ്റ്റർ ഉബൈദുള്ള സി.കെ, ഗൈഡ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട, സ്റ്റാഫ് സെക്രട്ടറി കെ.ടി സലീം, അധ്യാപകരായ ജാസിറ കെ, റുബീന മണ്ണിൽത്തൊടി, ജിംഷിദ പി.സി, സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button