Kodiyathur

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക കൃഷി നാശവും

കൊടിയത്തൂർ: കാലവർഷം ശക്തമായതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടവും ഉണ്ടായി. കൊടിയത്തൂർ കാരക്കുറ്റി, കാരാട്ടുമുറി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

കൊടിയത്തൂർ – കാരാട്ട് റോഡ്, പാലോട്ടുപറമ്പ് – ആന്യംപാടം വെസ്റ്റ് കൊടിയത്തൂർ റോഡ്, ചെറുവാടി – പൊറ്റമ്മൽ മുള്ളറോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചെറുവാടി താഴെമുറി അംഗൻവാടിയിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളം ചുറ്റപ്പെട്ട നിലയിലാണ്.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കവിത , വൈസ് പ്രസിഡന്റ് സുജ ടോം എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ കെ.വി. നിയാസ്, എസ്.എ. നാസർ, ടി.പി. ഷറഫുദീൻ, പ്രേമ കോമ്മൽ, സുഹാസ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button