Mukkam

എം.എൽ.എ.മാരുടെ പേരും മണ്ഡലവും പറഞ്ഞ് ഇ.പി. ബാബു വിസ്മയമാവുന്നു

മുക്കം : കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളും 20 ലോകസഭാ മണ്ഡലങ്ങളുടെയും പേരും അവയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളായ എം.എൽ.എ.മരുടെയും എം.പി. മാരുടെയും പേരുകൾ പറയാൻ ഇ.പി. ബാബുവിന് നിമിഷ നേരം മതി. നിയോജക മണ്ഡലത്തിലെ എം.എൽ.എ ആരാണന്നു ചോദിച്ചാൽ ഉടൻ മറുപടി പറയാൻ ബാബുവിന് സാധിക്കും. തിരിച്ച് എം.എൽ.എമാരുടെ പേര് പറഞ്ഞാൽ ഏത് നിയോജക മണ്ഡലത്തേയാണ് പ്രതിനിധീകരിക്കുന്നതെന്നും നിഷ്‌പ്രയാസം പറയും.

അതുപോലെ തന്നെ കേരളത്തിലെ 20 പാർലമെൻ്റ് മണ്ഡലങ്ങളുടെ പേരും എം.പി. മാരുടെ പേരും നിമിഷ നേരം കൊണ്ട് ബാബു പറയും. മാത്രവുമല്ല നിയോജക മണ്ഡലങ്ങൾ ഏതു ജില്ലയിലാണന്നും ഓരോ ജില്ലയിലും എത്ര നിയോജക മണ്ഡലങ്ങൾ ഉൾകൊള്ളുന്നു എന്നും പറയും. 2006 മുതലാണ് ബാബു ഈ അറിവ് നേടിയെടുത്തത് അന്ന് മുതൽ 2026 വരെ ഇത് തുടർന്നു പോന്നു. ഇതിന് മുൻപും ദൃശ്യ- പത്രമാധ്യമങ്ങളിൽ ഇ.പി. ബാബു ഇടം പിടിച്ചിരുന്നു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മലാം ക്കുന്നിൽ താമസിക്കുന്ന ഇ.പി ബാബു ഒരു രാഷ്ട്രീയ പൊതുപ്രവർത്തകൻ കൂടിയാണ്. ദളിത് ലീഗ് സ്റ്റേറ്റ് പ്രസിഡൻ്റു കൂടിയായ അദ്ദേഹം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ മെമ്പറും ആണ് കൂടാതെ പ്രാസംഗികൻ, നാടക രചയിതാവ് , ചെറുകഥാകൃത്ത്, കവിതാ രചന എന്നിവയിലും ശ്രദ്ധേയനാണ്. ഭാര്യ തുഷാര അംഗൻവാടി വർക്കറാണ്. കോഴിക്കോട് NIT യിൽ പഠിക്കുന്ന റൂണി കൃഷ്ണയും ആനയാം ക്കുന്ന് ഹൈസ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന ക്യൂസിൽ രാം മക്കളുമാണ്. ഇനി ഏതൊരാൾക്കും MLA മാരുടേയോ MP മാരുടെയോ പേരോ മണ്ഡലങ്ങളോ ആവശ്യമുണ്ടങ്കിൽ ബാബുവിൻ്റെ 9048759204 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ നിമിഷ നേരം കൊണ്ട് മറുപടി ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button