Mukkam

മണാശ്ശേരിയിലെ തെരുവ് നായ പ്രശ്നത്തിൽ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു

മുക്കം: മുക്കം മുൻസിപ്പാലിറ്റിയിൽ മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ പ്രശ്നത്തിൽ കൂടിആലോചനകൾക്കും തുടർ നടപടികൾക്കും വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ഒരു യോഗം സദ്ഭാവന ഓഡിറ്റോറിയത്തിൽ (മണാശ്ശേരിയിൽ) ചേർന്നു.

മണ്ണാൻതോടികയിൽ പ്രേമൻ (റിട്ട. ഗസ്റ്റഡ് ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്, കേരളം) വിഷയം അവതരിപ്പിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. യോഗത്തിൽ മുക്കം മുൻസിപ്പാലിറ്റി സീനിയർ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ അദ്ധ്യഷതവഹിച്ചു.

യോഗത്തിൽ മുക്കം മുൻസിപ്പാലിറ്റി മറ്റു കൗൺസിലർമാരായ ബാബു, ഗിരിജ, ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ചർച്ചയിൽ രാജു കുന്നത്ത്, അജയചന്ദ്രൻ, എം.കെ കണ്ണൻ, ഹരി കെ.വി, രാമൻകുട്ടി മാസ്റ്റർ, സജി സി.കെ, ഹരിദാസൻ പൂമംഗലത്ത്, സന്തോഷ്‌, ശബരി, ജനാർദ്ദനൻ, വാസു, റോഷൻ, ജയരാജ്‌ കണിയാറാക്കൽ, കൃഷ്‌ണകുമാർ മാസ്റ്റർ, സവിജേഷ്, ഷാജി കുന്നത്ത്, ജ്യോതിഷ് ഒടുങ്ങാട്ട്, റോണി സി.ആർ തുടങ്ങിയവർ ആവശ്യങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.

തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടൽ മുക്കം മുൻസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് ഡിവിഷൻ കോൺസിലർമാർ യോഗത്തിൽ ഉറപ്പ് നൽകി. എല്ലാ വിഭാഗം ആളുകളെയും ഉള്ളപ്പെടുത്തി അതിവിപുലമായ മറ്റൊരു യോഗം വിളിക്കാൻ മുക്കം മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർമാരെ യോഗം ചുമതലപ്പെടുത്തുകയും നന്ദി പറഞ്ഞു യോഗം പിരിയുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button