Kodiyathur

ഇ ഉസ്സൻ മാസ്റ്റർ സ്‌മൃതി ലൈബ്രറിയിലെ സ്വാതന്ത്ര്യ ദിന സദസ്സ് ശ്രദ്ധേയമായി

കൊടിയത്തൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി സമാരക ലൈബ്രറി & വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രേമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാവൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഡോ. എ.എം.ബി ഷബീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.കെ അബൂബക്കർ, കുഞ്ഞി മായിൻ, കെ അബ്ദുസ്സലാം മാസ്റ്റർ, ദാസൻ കെ, റാഫി കുയ്യിൽ, ജാഫർ പുതുക്കുടി, ചന്ദ്രൻ ഉള്ള്യേരി, റഫീഖ് കുറ്റിയോട്ട്, ലൈബ്രേറിയൻ ലിജി എന്നിവർ സംസാരിച്ചു. വായനാ ദിനത്തോടനുബസിച്ച് നടത്തിയ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന കൃതിയെ ആസ്പദമാക്കി നടത്തിയ ക്വിസ് മൽസര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയതു.

അബ്‌ദുറഹ്‌മാൻ കൊയപ്പത്തൊടിക, ഫാത്തിമ ഫർഹ കാരാട്ട്, അളക ചാന്ദ്നി കോട്ടമ്മൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button