Kodiyathur

മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷക മനസ്സുകൾക്ക് ആദരമർപ്പിച്ചുകൊണ്ട് കൊടിത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിതയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ശ്രീ സി കെ കാസിം ഉദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ രാജ ശ്രീ സ്വാഗതം പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മജീദ് മൂലത്ത്, ഷുഹൈബ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മ കമ്മറ്റി ചെയർപെഴ്സൺ കസ്ന ഹമീദ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി. അഹമ്മദ്ക്കുട്ടി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ പ്രേമടീച്ചർ മെമ്പർമാരായ കെ.സി മുഹമ്മദ്‌ യൂസുഫ്, സി. ഹരീഷ്, സി.ഡി.എസ് ചെയർപെഴ്സൺ ജിസ്സ്‌ സജി, എ.സി നിസാർ ബാബു, പി.വി രാജലക്ഷ്മി, എൻ. ജമാൽ, യു.പി മമ്മദ്, ഇ അരുൺ, വി.കെ അബൂബക്കർ, ബാബു മൂലയിൽ, മാത്യു തറപ്പു തൊട്ടിൽ, ജ്യോതി ബസു എന്നിവർ സംബന്ധച്ചു.

ചടങ്ങിൽ മുതിർന്ന കർഷകരായി ചിന്നൻ ആനപ്പാറക്കലിനെയും ജോൺ പി വി തോട്ടുമുക്കത്തെയും ആദരിച്ചു. മികച്ച ജൈവ കർഷകരായി ജെറാർഡ് ജോസഫ് കെവുള്ളിൽ, ജോർജ് കെ.വി കൂട്ടിയാനിക്കൽ, അബ്ദുറഹിമാൻ കണിയാത്ത്, യൂസഫ് പാറപ്പുറത്ത് എന്നിവരെയും ആദരിച്ചു. സമ്മിശ്ര കർഷക കാറ്റഗറിയിൽ നിന്നും മൊയ്തീൻ ടി.പി, സെബാസ്റ്റ്യൻ പി വി എന്നിവരെയും എസ് സി കാറ്റഗറിയിൽ നിന്നും മികച്ച കർഷകനായി ഉണ്ണി ചാത്തൻ തടായിലിനെ ആദരിച്ചു. മികച്ച യുവ ക്ഷീര കർഷകനായി അതുൽ എൻ നെ ആദരിച്ചു.

മികച്ച നെൽ കർഷകനായി അൻവർ ടി.പി, വിദ്യാർത്ഥി കർഷകനായി മുഹമ്മദ് റഫാദ്, മട്ട് പാവ് കർഷകനായി ഉബൈദ് കോടിയത്തൂരിനെയും, യുവ കർഷകനായി അനസ് കെ മുപ്പരിച്ചാലിനെയും വനിതാ കർഷകയായി ത്രേസ്യാമ്മ മാത്തായി ചെങ്ങളം തകിടിലിനെയും ആദരിച്ചു. കർഷക തൊഴിലാളി കാറ്റഗറിയിൽ നിന്നും ബീരാൻകുട്ടി കീഴ് കളത്തിൽ, ചാത്തോറ്റി, അബ്ദുല്ല എ.കെ എന്നിവരെയും ആദരിച്ചു. പരിപാടിക്ക് കൃഷി അസിസ്റ്റന്റ് നിഷ കെ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button