Mukkam

സംഗമവും മാൾ ഓഫ് മുക്കവും പായസമേള സംഘടിപ്പിച്ചു

മുക്കം: ഓണാഘോഷത്തോടനുബന്ധിച്ച് സംഗമം വെൽഫെയർ സൊസൈറ്റിയും മാൾ ഓഫ്മുക്കവും സംയുക്തമായി പായസമേള സംഘടിപ്പിച്ചു. മുക്കം മാളിൽ നടന്ന മത്സരത്തിൽ മലയോര മേഖലയിലെ നിരവധി ടീമുകൾ പങ്കെടുത്തു.

നഗരസഭ കൗൺസിലർ സുഹറ വഹാബ് ഉദ്ഘാടനം ചെയ്തു.സംഗമം ബ്രാഞ്ച് കൺവീനർ എം പി ജാഫർ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് റഫീഖ് തോട്ടുമുക്കം മുഖ്യാതിഥിയായി. ബ്രാഞ്ച് മാനേജർ പി.പി മുഫീദ്, സലാം ചാലിയാർ, മുഹ്‌സിന, അശ്വതി, ഫസ്‌ന റിയാസ്, മുക്കം മാൾ മാനേജർ ഷിനിൻ, മാർക്കറ്റിംഗ് മാനേജർ അക്ഷയ, വിധികർത്താക്കളായ റംല ഹുസൈൻ, റിൻസി ജോൺസൺ, ഷാഹിന വലിയ പറമ്പ്, ഗ്രീൻ പെപ്പർ എം.ഡി ഷിജു എന്നിവർ ആശംസകൾ നേർന്നു.

വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.സുമയ്യ വലിയ പറമ്പ് (ഒന്നാം സ്ഥാനം), ജസീന നജീബ് കുനിയിൽ (രണ്ടാം സ്ഥാനം), റസീന കീഴുപറമ്പ് (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.സംഗമം വെൽഫെയർ സൊസൈറ്റി സെക്രട്ടറി പി.കെ ശംസുദ്ദീൻ സ്വാഗതവും അസ് ലം ചെറുവാടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button