Mukkam

ഒഴുക്കിൽപ്പെട്ട പോത്തിൻകുട്ടിക്ക് രക്ഷകരായി മുക്കം ഫയർഫോഴ്സ്

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് ജീവനുവേണ്ടി പിടഞ്ഞ പോത്തിൻകുട്ടിക്ക് രക്ഷകരായി മുക്കം ഫയർഫോഴ്സ്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്ന പോത്തിൻകുട്ടിയെ പാലത്തിന് സമീപത്തെ കടകളിലുമുണ്ടായിരുന്ന വ്യാപാരികളാണ് ആദ്യം കണ്ടത്.

അപകടാവസ്ഥ തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇവർ മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പുഴയിലിറങ്ങി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോത്തിൻകുട്ടിയെ സാഹസികമായാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരയ്ക്കെത്തിച്ചത്.

മുക്കം സ്റ്റേഷനിലെ അസി :ഫയർ ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം :ഏതാനും മിനിറ്റുകൾ കൂടി വൈകിയിരുന്നെങ്കിൽ പോത്തിൻകുട്ടി പുഴയിൽ മുങ്ങിത്താഴുമായിരുന്നു. ഫയർഫോഴ്സിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലും പ്രദേശവാസികളുടെ ജാഗ്രതയുമാണ് ഒരു ജീവൻ രക്ഷിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button