Mukkam

സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു

മുക്കം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ വിഷൻ സർവീസ് വീക്കിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മുക്കത്തിന്റെ നേതൃത്വത്തിൽ സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും മുതിർന്ന പഠിതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു. മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റലിന്റെയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുക്കം മൈക്കോ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുക്കം നഗരസഭാ വൈസ് ചെയർമാൻ സി. എ. പ്രതീപ് കുമാർ ഉദ്ഘാടനം ചെയ്തു.

മനുഷ്യത്വപരമായ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ വിജയിച്ച മുതിർന്ന പഠിതാക്കളെയാണ് ചടങ്ങിൽ ആദരിച്ചത്. 74 വയസ്സുകാരനായ ചന്ദ്രൻ പനച്ചിങ്ങൽ ഉൾപ്പെടെയുള്ള പഠിതാക്കളെയും കോ-ഓർഡിനേറ്റർമാരായ കെ. സുധാകരൻ മാസ്റ്റർ, സുജാത എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് മുക്കം പ്രസിഡന്റ് ശുകൂർ കമ്പളവൻ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനീഷ, കൗൺസിലർ സുനി അയ്യപ്പകണ്ടി , ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളായ സനോൺ ചക്യത്ത്, രാജേഷ് ടി. കെ., വിജയകുമാർ മെംബാട്ട്, ബിജിത്ത് കുളങ്ങരത്ത്,കാലിക്കറ്റ് ഐ ഹോസ്പിറ്റർ എം ഡി .dr വിജിത്ത് ,
ലയൺസ് ക്ലബ് സെക്രട്ടറി ജി. എൻ. ആസാദ്, ട്രഷറർ ഷിജി കിഴക്കരക്കാട്ട് ,
വൈസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, സർവീസ് ചെയർപേഴ്സൺ രാജേഷൻ വെള്ളാരംകുന്നത്ത്, വി. എ. ഗംഗാധരൻ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി അജേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button