Kodiyathur

ചെറുവാടി സ്റ്റേഡിയം നവീകരണമെവിടെ

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തി നിലച്ചിട്ട് ഒരുവർഷത്തോളമാകുന്നു. കലാ-കായിക-സാംസ്കാരിക മേളകളടക്കം ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്.

‘ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി മുൻ എം.എൽ.എ. ലിന്റോ ജോസഫിന്റെ ഫണ്ടിൽനിന്ന് 50 ലക്ഷവും കായികവകുപ്പിൽനിന്ന് 50 ലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തിയാണ് എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുവർഷംമുൻപ് പ്രവൃത്തിയാരംഭിച്ചത്.

സ്റ്റേഡിയത്തിൽ വലിയതോതിൽ മണ്ണിറക്കി കൂട്ടിയിടുകയും ഒരുഭാഗത്ത് കംഫർട്ട് സ്റ്റേഷൻ നിർമിക്കുകയും ചെയ്തു. എന്നാൽ, പദ്ധതിപ്രദേശത്തിന്റെ ഒരുവശത്ത് വ്യക്തമായ അതിർത്തിയില്ലാത്തതിനെത്തുടർന്നുണ്ടായ തർക്കം കോടതിയിലെത്തിയതോടെയാണ് നിർമാണം തടസ്സപ്പെട്ടത്.പ്രവൃത്തി പുനരാരംഭിക്കുന്നതിനായി സമവായശ്രമങ്ങൾ നടന്നുവെങ്കിലും കാര്യമായി ഇതേവരെ പുരോഗതിയുണ്ടായില്ല. പ്രവൃത്തി പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ കഴിഞ്ഞദിവസം സി.കെ. കാസിം എം.എൽ.എ.യുടെയും ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെനേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിഹാരനടപടികൾ ചർച്ച ചെയ്യുകയുണ്ടായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button