Kodanchery

അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ് അംഗൻവാടിയിലേക്ക് പുതിയതായി കടന്ന വിദ്യാർത്ഥികൾക്കായി പാറമല അംഗൻ വാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് ചെമ്പരശ്ശേരിയുടെ അധ്യക്ഷതയിൽ
ബ്ലോക്ക് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി എലന്ത്തൂർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറി. പത്തൊമ്പതാം വാർഡ് മെമ്പർ റീന ബിജു കക്കുഴിയിൽ, എൽഎംസി അംഗം മേഴ്സി കായിത്തറ, ശ്രേയസ് കോർഡിനേറ്റർ ലിജി, അംഗൻവടി വർക്കർ ബിജി എന്നിവർ നേതൃത്വം നൽകി.

അംഗൻവാടിയിൽ പഠനം പൂർത്തീകരിച്ച് പൊതുവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയെപ്പും എൽ എസ് എസ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button