Kodiyathur

കുടുംബത്തിന് കൈത്താങ്ങായി ടീം വെല്‍ഫെയര്‍

കൊടിയത്തൂര്‍: വാര്‍ഡ് മെംബര്‍ കെ.സി യൂസുഫ് ബാബുക്കയും ടീംവെല്‍ഫെയര്‍ പ്രവര്‍ത്തകരും അവധി ദിനത്തില്‍ ജനസേവനവുമായെത്തിയത് സൗത്ത് കൊടിയത്തൂരിലെ കുടുംബത്തിന് വലിയ ആശ്വാസമായി. ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓട് മുഴുവന്‍ പ്രവര്‍ത്തകര്‍ ശ്രമദാനമായി ഇറക്കി. പട്ടികയും കഴുക്കോലും മാറ്റി മേല്‍ക്കൂര മേയുന്ന പ്രവൃത്തി രണ്ട് ദിവസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ടീം വെല്‍ഫെയര്‍ ക്യാപ്റ്റ്ന്‍ ഫഹീം പിപി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സൌത്ത് കൊടിയത്തൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശ്രമദാനം സംഘടിപ്പിച്ചത്. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെംബര്‍ യൂസുഫ് ബാവുക്ക ഉദ്ഘാടനം ചെയ്തു.പിന്തുണയുമായെത്തി സേവന പ്രവര്‍ത്തനത്തിനിറങ്ങിയ സിനിമ സംവിധായകന്‍ ഫൈസല്‍ ഹുസൈന്റെ സാന്നിധ്യം ആവേശമായി. ടീം വെൽഫെയർ പ്രവർത്തകരായ ഷറഫുദ്ധീന്‍ പി, അഷ്റഫ് പി, മുഹമ്മദ് എന്‍.ഇ, സാദിക്ക് കുളങ്ങര, സലാഹുദ്ദീന്‍ കെ, ഫൈസാന്‍ പി.പി, എന്‍.കെ ഗഫൂര്‍, എം.എസ് മൊയ്തീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button