Puthuppady

താമരശ്ശേരി ചുരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം; ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട്, വാഹനങ്ങൾ തിരിച്ചുവിടുന്നു

പുതുപ്പാടി:വയനാട്ടിലും ലക്കിടി ഉൾപ്പെടെയുള്ള ചുരം മേഖലകളിലും മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ, താമരശ്ശേരി ചുരത്തിൽ വയനാട് ജില്ലാ കളക്ടർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യക്കാർക്ക് മാത്രമായിരിക്കും ചുരം വഴി യാത്രാനുമതി എന്നും ലക്കിടിയിൽ പോലീസിൻ്റെ കർശന പരിശോധന നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ്ണ നിരോധനമുണ്ട്. കൂടാതെ ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കൂടത്തായി – കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. അതിനാൽ ഈ ബദൽ പാതകളിൽ വലിയ ചരക്ക് ലോറികളും മൾട്ടി ആക്സിൽ ഭാരവാഹനങ്ങളും പ്രവേശിക്കരുതെന്ന് പ്രദേശവാസികളും അധികൃതരും അഭ്യർത്ഥിച്ചിട്ടുണ്ട്. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ ചുരം വഴിയുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ പുറപ്പെടുന്നവർ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കുടിവെള്ളവും കരുതേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button