Mukkam

പരാജയത്തിന് ശേഷവും എംഎൽഎ പോലെ…”; ലിന്റോ ജോസഫിനെ ട്രോളി സി കെ കാസിം

മുക്കം : മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ മുൻ എംഎൽഎ ലിന്റോ ജോസഫ് തുടരുന്ന ഇടപെടലുകളെ പരിഹാസരൂപത്തിൽ പരാമർശിച്ച് തിരുവമ്പാടിയുടെ നിലവിലെ എംഎൽഎ സി കെ കാസിം. മുക്കത്ത് എംഎൽഎയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിലായിരുന്നു കാസിമിന്റെ പ്രതികരണം.

“പരാജയപ്പെട്ട ശേഷവും ഇപ്പോഴും എംഎൽഎ എന്ന തരത്തിൽ പല കാര്യങ്ങളിലും ലിന്റോ ജോസഫ് ഇടപെടുന്നതായി കാണുന്നുണ്ട്” എന്നാണ് സി കെ കാസിം പറഞ്ഞത്.

തുരങ്കപാത ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ലിന്റോ ജോസഫ് സന്ദർശിച്ചതും കാസിം പരാമർശിച്ചു. രാഷ്ട്രീയ വേദിയിൽ ചെറിയ ട്രോളിന്റെ സ്വഭാവത്തിൽ പറഞ്ഞ ഈ പരാമർശം ചടങ്ങിൽ ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button