Mukkam

സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവെൻഷൻ ഉദ്ഘാടനം

മുക്കം: ഗുരുതര രോഗബാധിതരായ കിടപ്പുരോഗികൾക്ക് വീടുകളിൽ വെച്ച് തന്നെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി മുൻ കേരള സർക്കാർ ആരംഭിച്ച വിപ്ലവകരമായ ഡിജിറ്റൽ ശൃംഖലയായ പാലിയേറ്റീവ് ഗ്രിഡ് ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും രോഗികളുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്ന് സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവെൻഷൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

മുക്കം മത്തായി ചാക്കോ സ്മാരക ഓഡിറ്റോറിയത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ ചെയർമാൻ ലിൻ്റോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് ചെയർമാൻ കെ.കെ മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മ്പോണൽ രക്ഷാധികാരി ചെയർമാൻ വി.കെ വിനോദ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ, സുരക്ഷ ജില്ലാ കമ്മിറ്റിയംഗം ഷബീർ ചെറുവാടി എന്നിവർ സംസാരിച്ചു.

സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി സ്വാഗതവും രാജൻ മാമ്പറ്റ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി: ലിന്റോ ജോസഫ് (ചെയർമാൻ), ജി അബ്ദുൽ അക്ബർ,
യുപി മരക്കാർ (വൈസ് ചെയർമാൻ), ഗിരീഷ് കാരക്കുറ്റി (കൺവീനർ), ലസിത പി, നൗഷാദ് പി.എം (ജോയിൻ കൺവീനർ), രാജൻ മാമ്പറ്റ (ട്രഷറർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button