Kodiyathur

സീതി സാഹിബ് ലൈബ്രറിയിൽ വനിതാ അരങ്ങ്

കൊടിയത്തൂർ : കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 27നു ശനിയാഴ്ച വൈകുന്നേരം 4 30ന് വായനാചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തുന്നു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല പരിപാടി ഉദ്ഘാടനം ചെയ്യും.

ലൈബ്രറി കൗൺസിൽ പ്രതിനിധി എ.വി സുധാകരൻ, കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. വായനയുടെ വ്യത്യസ്ത തലങ്ങളിൽ പരിപാടിയി ൽ പങ്കെടുക്കാം.

നന്നായും വിമർശനപരമായും പുസ്തകത്തെ വിലയിരുത്തുന്ന പുസ്തകനിരൂപണം, കഴിയുന്നിടത്തോളം രസകരമായി അവതരിപ്പിക്കുന്ന പുസ്തക ആസ്വാദനം, ഇഷ്ടപ്പെട്ട എഴുത്തുകാരനെ അവതരിപ്പിക്കൽ, വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള അവലോകനം. ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കൽ, ഇങ്ങനെ അവരവരുടെ വീക്ഷണത്തിനനുസരിച്ച് അവതരിപ്പിക്കാം. വായനയെ സ്നേഹിക്കുന്ന ഏവർക്കും സ്വാഗതം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button