Karassery

ഷിഗെല്ല രോഗപ്രതിരോധം ദുർബലം: യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിച്ചു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് അള്ളിയിൽ നാലുവയസ്സുള്ള കുട്ടിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ട് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സർവകക്ഷിയോഗം വിളിക്കുകയോ ആശവർക്കർമാരെയും ആരോഗ്യപ്രവർത്തകരെയും വിളിച്ചുചേർത്ത് പ്രതിരോധപ്രവർത്തനത്തിന് നേതൃത്വംകൊടുക്കുകയോ ചെയ്തില്ലെന്നാരോപിച്ച് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ യു.ഡി.എഫ്. മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സമാൻ ചാലൂളി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം ജംഷിദ് ഒളകര അധ്യക്ഷനായി. യു.ഡി.എഫ്. ചെയർമാൻ കെ. കോയ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഷാദ് വീച്ചി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി.എം. ജാഫർ, മുസീർ പട്ടാംകുന്നൻ, അമിന ബാനു, സീനത്ത് കവണഞ്ചേരി, ഹസീന ബഷീർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button