Mukkam

മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

മുക്കം: കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ലോറിയിലിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാർ ഡ്രൈവർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. മലപ്പുറം കീഴുശ്ശേരി സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.

കാർ പൂർണമായും തകർന്നിട്ടും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button