Mukkam

മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു

മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.അയൽവാസിയായ ജയകുമാറാണ് കഴുത്തിന് വെട്ടിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിനോദ് കുമാറിനെ ഉടൻ തന്നെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജയകുമാറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button