Punnakkal

ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി ഫയർ സ്റ്റേഷൻ സന്ദർശിച്ചു

പുന്നക്കൽ : എം എ എം എൽ പി & യുപി സ്കൂളിലെ കുട്ടികളും ടീച്ചേഴ്സും ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഫയർ ഓഫീസർ സിനീഷ് സാർ ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങളും അപകടങ്ങളെ തരണം ചെയ്യുന്നതിനെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

സ്കൂൾ പ്രധാന അധ്യാപികരായ സെലിൻ, അലൻ എന്നിവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി. യുപി സ്കൂൾ സ്റ്റാഫ് ബിൻസ് നന്ദി അറിയിച്ചു. കൂടാതെ മുക്കം മിനി സിവിൽസ്റ്റേഷനും എ ഇ ഓ ഓഫീസും സന്ദർശിച്ചു. മുക്കം എ ഇ ഓ ദീപ്തി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button