Thiruvambady

തിരുവമ്പാടിയിൽ ‘ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ നടത്തി

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി- പാമ്പിഴഞ്ഞപാറയിൽ ‘ ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ നടത്തി.

ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിനായാണ് വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നത്.

പാമ്പിഴഞ്ഞപാറ മദ്രസ്സയിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പ്രീതി രാജീവ് ഉദ്ഘാടനം ചെയ്തു. അൽഫോൺസ കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി.

‘പകർച്ചവ്യാധികളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ക്ലാസ്സ് എടുത്തു. മുൻ വാർഡ് മെമ്പർ അപ്പു കോട്ടയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ് പി കെ, മുജീബ് അബ്ദുൾ സലിം , മുഹമ്മദ് മുസ്തഫ ഖാൻ,ജെപിഎച്ച് എൻ ഗ്ലാഡിസ് സെബാസ്റ്റ്യൻ,ആശാ വർക്കർ ഷീബ എന്നിവർ സംസാരിച്ചു.

ഷിഗെല്ല പ്രധാനമായും മലം-വായ വഴി (fecal–oral route) പകരുന്നതിനാൽ വ്യക്തി ശുചിത്വവും വെള്ളം-ഭക്ഷണ സുരക്ഷയുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെവി പ്രിയ അറിയിച്ചു.എൻഎസ്എസ് വിദ്യാർത്ഥികളോടൊപ്പം കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരും കോറിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button