Nellipoyil

അൽഫോൻസാ ദിനാചരണം ശ്രദ്ധേയമായി

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി. സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തോടനുബന്ധിച്ച് അൽഫോൻസാ ദിനാചരണം ഭക്തിനിർഭരമായും വൈവിധ്യമാർന്ന പരിപാടികളോടെയും സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു. സിസ്റ്റർ നൈസി തോമസ് സന്ദേശം നൽകി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, സ്കിറ്റ്, സംഘഗാനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥി പ്രതിനിധി ആദ കെ. ഡോളമി ആശംസകൾ അർപ്പിച്ചു. തുടർന്ന് നന്ദിപ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതസന്ദേശമായ സ്നേഹം, സഹനം, വിശ്വാസം, ദൈവഭക്തി എന്നിവ വിദ്യാർത്ഥികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. തിരുനാൾ ദിനത്തിൽ കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button