Puthuppady

കർക്കിടക വാവ് ബലി തർപ്പണം – സംഘാടക സമിതി രൂപീകരിച്ചു

പുതുപ്പാടി: മലപുറം 22 -ാoമൈൽ അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ
ഈ വർഷത്തെ കർക്കിടക മാസ വാവുബലി വിപുലമായ രീതിയിൽ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു

2026 ആഗസ്ത് 12-ന് (ബുധനാഴ്ച) പുലർച്ചെ അഞ്ചു മണി മുതൽ ഒരേ സമയം നിരവധി പേർക്ക് ഏഴ് തലമുറയിലെ പിതൃക്കളുടെ ആത്‌മ ശാന്തിക്കായി ബലിയിടാനും അമ്പലപ്പടി തോടിൻ്റെ ക്ഷേത്രക്കടവിൽ ബലി പിണ്ഡ മൊഴുക്കി കുളിച്ചു തൊഴാനും സൗകര്യമേർപ്പെടുത്തുന്നതാണ് കർക്കിടമാസത്തിലെ ബലി തർപ്പണം വിഷ്ണു സങ്കേതത്തിൽ തന്നെ നടത്തുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് വാവു ദിവസത്തെ പ്രധാന വഴിപാടായ തിലഹോമവും അനുബന്ധ ഹോമപൂജാദികർമ്മങ്ങളും നടക്കും.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് ഏ പി രഞ്ജിത്ത്, സെക്രട്ടറി ഏ പി ഗോവിന്ദൻ, ട്രഷറർ രാമചന്ദ്രൻ തവന്നൂർ ചാലിൽ കെ ജി നിബിൻ എന്നിവർ സംസാരിച്ചു.സംഘാടകസമിതി ചെയർമാൻ ഏ പി രതീഷ് കൺവീനർ കെ ജി നിബിൻ എന്നിവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button