Kodanchery

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് കോടഞ്ചേരി പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

കോടഞ്ചേരി:ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചു. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത് കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ്, നെല്ലിപ്പൊയിൽ ടൗൺ,ചെമ്പുകടവ് ടൗൺ തുഷാരഗിരി എന്നിവിടങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ബസ്സിന് സ്വീകരണം നൽകി.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ബസ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ യു.ഡി എഫ് ചെയർമാൻ വി.ഡി. ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ,മിനി സണ്ണി,ബേബി വളയത്തിൽ, ജിജി എലിവാലുങ്കൽ, ബാബു പട്ടരാട്, വിൽസൺ തറപ്പേൽ, ചന്ദ്രൻ സി കെ, ജോബി ജോസഫ്, ജ്യോതി സന്തോഷ്, നാൻസി ജോഷി,റെജി തമ്പി, റീന ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, ബസ് കണ്ടക്ടർ ഷാജി പി, ഡ്രൈവർ പി.കെ സജീവൻ,സാബു മനയിൽ, മനോജ് ടി കുര്യൻ, മനോജ് നിരവത്ത്,ബിജു ഓത്തിക്കൽ,ബേബിച്ചൻ വട്ടുകുന്നേൽ, ഷിജു കൈതക്കുളം, കുര്യൻ വട്ടപ്പലം,ബേബി കോട്ടപ്പള്ളി, ഷെല്ലി കുന്നേൽ, ടോണി പന്തലാടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിനു നേതൃത്വം നൽകി നൽകി പ്രസംഗിച്ചു.

പുലർച്ചെ 3.50ന് തുഷാരഗിരിയിൽ നിന്ന് ആരംഭിച്ച് രാത്രി7:10 ന് തുഷാരഗിരിയിൽ സർവീസ് അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button