Mukkam

കനത്ത മഴയിൽ റോഡിൻ്റ സംരക്ഷണഭിത്തി തകർന്നു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡ് വാർഡ് (തൊമ്മൻകട ഇല്ലിത്തോട്) സണ്ണിപ്പടി റോഡുമായി ബന്ധിപ്പിക്കുന്നഏക സഞ്ചാര പാതയിലെ റോഡിന്റെ സംരക്ഷണഭിത്തി ഇന്നലത്തെ കനത്ത മഴയിൽ തകർന്നത്. ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത് വലിയ അപകടത്തിന് കാരണമാകാൻ സാധ്യതയുണ്ട്.

ആയതിനാൽ ഇതിലെ വാഹനങ്ങൾ കടക്കരുതെന്നും എത്രയും പെട്ടെന്ന് റോഡിന്റെ പ്രവൃത്തി നടത്താം എന്ന് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അക്ബർ ഉറപ്പു നൽകി.ഏഴാം വാർഡ്മെമ്പർ – സുനില കണ്ണകര മുൻ മെമ്പർമാർ – ശിവദാസൻ കെ, നൗഷാദ്, ഷംസുദ്ധീൻ, ബഷീർ, സലാം എന്നിവർ സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button