Mukkam

സൗദിയിലെ ജിസാനിൽ മുക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കത്തിനടുത്ത എടലമ്പാട് മുരിങ്ങാപുറായി സ്വദേശി കറുത്തപറമ്പ് കോയിസ്സന്റെ മകൻ സുൽഫിക്കർ (42) ആണ് മരിച്ചത്.

ജിസാനിലെ ബെയ്ഷിലുള്ള അറാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി വിശ്രമിക്കാൻ പോയ സുൽഫിക്കറെ പിന്നീട് സഹപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ സമീർ അമ്പലപ്പാറയുടെയും ബെയ്ഷ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു.

മൃതദേഹം ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്.

പിതാവ്: കോയസ്സൻ, മാതാവ്: ഖദീജ, മക്കൾ: സഫ, മർവ ,ആദം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button