Mukkam

മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാരും വനംവകുപ്പും

മുക്കം: മുക്കത്ത് അങ്കണവാടിക്ക് സമീപത്തെ മരത്തിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പ് ആർ.ആർ.ടി വളണ്ടിയർ പിടികൂടി. മുക്കം കുറ്റിപ്പാല അങ്കണവാടി കെട്ടിടത്തിന് തൊട്ടടുത്തുള്ള മരത്തിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്.

പാമ്പിനെ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർമാനെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പിന്റെ ആർ.ആർ.ടി വളണ്ടിയറായ കബീർ കള്ളൻതോടിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കബീർ സാഹസികമായി മരത്തിൽ നിന്ന് പാമ്പിനെ താഴെയിറക്കി, റോഡിലെത്തിച്ച ശേഷം സുരക്ഷിതമായി റെസ്ക്യൂ ബാഗിലാക്കി.

പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ തൊട്ടടുത്ത് പാമ്പിനെ കണ്ടെത്തിയത് പ്രദേശ്വാസികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button