Mukkam

തിരുവമ്പാടി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ: അവലോകന യോഗം ചേർന്നു

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി അവലോകന യോഗം ചേർന്നു. സി.കെ. കാസിം എം.എൽ.എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കിഫ്ബി പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. നിലവിൽ നടന്നുവരുന്ന പ്രവൃത്തികളിൽ അടിയന്തരമായി പൂർത്തിയാക്കേണ്ടവയ്ക്ക് മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കാനും മറ്റ് പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കിഫ്ബി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സി.കെ. കാസിം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നത്. യോഗത്തിലെ തീരുമാനങ്ങൾ മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button