Kodanchery

മലബാർ റിവർ ഫെസ്‌റ്റിവൽ : ഗ്രാമീണ ടൂറിസം സെമിനാർ ഇന്ന് കോടഞ്ചേരിയിൽ

കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടുറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ 12 -ാം മത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൻ്റെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇന്ന് ഗ്രാമീണ ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് കോടഞ്ചേരി പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സി.കെ. കാസിം എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.

ഉത്തരവാദിത്ത ടൂറിസം, അഡ്വഞ്ചർ ടൂറിസം സാധ്യതകൾ, ഹേംസ്‌റ്റേ ഫാം ടൂറിസം സാധ്യതകൾ എന്നീ വിഷയങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസെടുക്കുന്നു. ടൂറിസം സംരംഭകർ, ടൂറിസം സംരംഭകർ ആകാൻ താല്പര്യമുള്ളവർ റിസോർട്ട്, ഹോംസ്‌റ്റേ ഫാം ടൂറിസം, ഹോട്ടൽ ഉടമകൾ , ടൂറിസം ക്ലബ് പ്രതിനിധികൾ, ടൂറിസ്റ്റ് വാഹന ഉടമകൾ, എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം , പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ :9447278388.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button