Mukkam

കുമാരനെല്ലൂർ തടപ്പറമ്പ് അങ്കണവാടിയിൽ സ്മാർട്ട് ടി.വി. സ്ഥാപിച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ തടപ്പറമ്പ് അങ്കണവാടിയിൽ സ്മാർട്ട് അങ്കണവാടിയുടെ ഭാഗമായി സ്മാർട്ട് ടി.വി. സ്ഥാപിച്ചു. കുട്ടികളുടെ പഠനത്തിനും വിനോദത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടി.വി. സ്ഥാപിച്ചത്.

സ്മാർട്ട് ടി.വിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു. അങ്കണവാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് രണ്ട് ലക്ഷം രൂപ കൂടി ലഭിച്ചിട്ടുണ്ടെന്നും ഈ തുക ഉപയോഗിച്ച് അങ്കണവാടി കെട്ടിടവും ചുറ്റുമതിലും പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് കൂടുതൽ മനോഹരമാക്കുമെന്നും ജംഷിദ് ഒളകര പറഞ്ഞു.

അങ്കണവാടി ടീച്ചർ എം.എ. ഗീത അധ്യക്ഷത വഹിച്ചു. ആബിദ് കുമാരനെല്ലൂർ, ബീരാൻകുട്ടി തടപ്പറമ്പിൽ, മുഹമ്മദ് കലകൊമ്പൻ, സനിൽ ആരീപറ്റ, അസീസ് ഒളകര, മമ്മു പോക്കർ തലാപ്പിൽ, അസൈൻ തടപ്പറമ്പിൽ, കുഞ്ഞിമുഹമ്മദ് പുളിക്കത്തൊടി, റിസാന പള്ളിയാലി, ഷാഹിന നാസർ, ജംഷീന ചോലക്കൽ, ആശാവർക്കർ സുലൈഖ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button