Thiruvambady

ഇടനാട്ടിൽ നിന്ന് മലയോരത്തേക്ക് കാർഷിക പഠനയാത്ര

തിരുവമ്പാടി: ഏഴോം പഞ്ചായത്തിൽ നിന്നുള്ള 30 അംഗ കർഷക സംഘം കാഫ്റ്റ് പ്രൊജക്ടിന്റെ ഭാഗമായി ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കൃഷി ഓഫീസർ ബുഷ്റയുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.

പ്രശസ്ത കണ്ടൽ സംരക്ഷകനായിരുന്ന കല്ലേൻ പൊക്കുടന്റെ ജന്മനാടും പ്രധാന പ്രവർത്തനമേഖലയുമായ ഏഴോം, വയലേലകളുടെയും കണ്ടൽക്കാടുകളുടെയും സമൃദ്ധിയാൽ വടക്കൻ മലബാറിലെ പ്രധാന കാർഷിക മേഖലകളിലൊന്നാണ്.

ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി തെങ്ങ്, ജാതി, തേൻ തുടങ്ങിയവയുടെ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചും തേൻ സംസ്കരണ രീതികളെക്കുറിച്ചും സംഘം വിശദമായി പഠിച്ചു. വിവിധ മേഖലകളിലെ കർഷകരുമായി സംവദിക്കാനും നേരിട്ടുള്ള അനുഭവങ്ങൾ മനസ്സിലാക്കാനും സംഘത്തിന് അവസരം ലഭിച്ചു.

കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, കർഷകൻ സാബു ജോസഫ്, തുഷാര ഹണി സൊസൈറ്റി പ്രസിഡന്റ് ജോണി, സെക്രട്ടറി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.
കൃഷി ഓഫീസർ ബുഷ്റയ്ക്കൊപ്പം കൃഷി അസിസ്റ്റന്റുമാരും ആത്മ ഉദ്യോഗസ്ഥ ദിൻഷയും പഠന സംഘത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button