Mukkam

തൊഴിലുറപ്പ് തൊഴിലാളികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി

മുക്കം: തൊഴിലുറപ്പ് പദ്ധതിയിൽ അപേക്ഷ നൽകിയ മുഴുവൻ പേർക്കും തൊഴിൽ നൽകുക, അയ്യങ്കാളി പദ്ധതി പുനരാരംഭിക്കുക, ഓണം ഫെസ്റ്റിവൽ അലവൻസായി 1,200 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് മുക്കം നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മുക്കം നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.

മാർച്ച് സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു. എ. കല്യാണിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി. ബാബു, ഉഷാകുമാരി, ബാലകൃഷ്ണൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

തൊഴിൽ ആവശ്യപ്പെട്ട് പ്രവർത്തകർ നഗരസഭ സെക്രട്ടറിക്ക് അപേക്ഷയും സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button