Kodiyathur

സീതി സാഹിബ് അതുല്യ പ്രതിഭ – പ്രോ വൈസ് ചാന്‍സലര്‍

കൊടിയത്തൂർ: കേരളീയ സമൂഹത്തെ പിന്നാക്കാവസ്ഥയിൽ നിന്ന് കരകയറ്റാൻ ത ന്റെ ബുദ്ധിയു൦ തൂലികയും ചലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു മുൻ സ്പീക്കർ കെ.എം സീതി സാഹിബ് എന്നു കലിക്കറ്റ് സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പി.എം റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു.

കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റര്‍ നാല്പത്തിനാലാം അവാർഡ് ദാനവും പ്രതിഭാദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.സി അബ്ദു നാസർ പ്രതിഭകളെ പരിചയ പ്പെടുത്തി.

സെക്രട്ടറി പി.സി അബൂബക്കർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി ജുമൈല, മുൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എം അഹമ്മദ്കുട്ടി മദനി, സി.പി അസീസ്, റയീസ് ചേപ്പാലി, ആലിക്കുട്ടി എടക്കണ്ടി, സി.പി സൈ ഫുദ്ദീൻ, പി.എം.എ റഷീദ്, പി.സി അബ്ദു റഹ്മാന്‍, നൗഷിർ എൻ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി.പി ഉണ്ണിക്കമ്മു നന്ദി പറഞ്ഞു. വിവിധ മത്സര പരീക്ഷകളിലും സ്ക്കൂൾ പൊതു പരീക്ഷകളിലും ഉന്നതസ്ഥാനം നേടിയവരെയും കേന്ദ്ര സംസ്ഥാന സർവ്വീസുകളിൽ പ്ര വേശനം നേടിയ വരെയുമാണ് ആദരി ച്ചത്. പ്രൊ വൈസ് ചാൻസലർക്കുള്ള സീതി സാഹിബ് കൾച്ചറൽ സെന്ററിന്റെ ഉപഹാരം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button