Thiruvambady

യു.ഡി.എഫ് സർക്കാർ; മുത്തപ്പൻപുഴയിൽ ബിരിയാണി വിതരണവുമായി കോൺഗ്രസ്

തിരുവമ്പാടി: സംസ്ഥാനത്ത് ഒരു ദശാബ്ദ കാലത്തിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ആഹ്ലാദത്തിൽ മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിൽ ബിരിയാണി വിതരണം നടത്തി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിലെ മുഴുവൻ കുടുംബങ്ങൾക്കും ബിരിയാണി വിതരണം നടത്തി. മുത്തപ്പൻപുഴ അങ്ങാടിയിൽ ലഡു വിതരണവും സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഗ്രാമ പഞ്ചായത്തംഗം സജ്ന മുഹമ്മദാലി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ ആച്ചപ്പറമ്പിൽ, ടോമി കൊന്നക്കൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, മഞ്ജു ഷിബിൻ, ബിജു കുരീക്കാട്ടിൽ, ബാലൻ മൂപ്പൻ അറ്റത്ത്, അനിഷ് കാട്ടുകുളങ്ങര, സുരേഷ് പനയമല, ഡെന്നി കൂട്ടിയാനി, റിൻസ് പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button